രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിന്‍ഹോള്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിന്‍ഹോള്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിന്‍ഹോള്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിന്‍ഹോള്‍ ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിര്‍വഹിച്ചു.

കഴുത്തില്‍ വലിയ ശസ്ത്രക്രിയകളോ മുറിപ്പാടുകളോ ഇല്ലാതെ, പ്രത്യേക സൂചി ഉപയോഗിച്ച് തൈറോയ്ഡ് മുഴകള്‍ കരിച്ചു കളയുന്ന അത്യാധുനിക രീതിയാണ് പിന്‍ഹോള്‍ പ്രൊസീജിയര്‍. ഈ ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമമാണ് ആശുപത്രിയില്‍ നടന്നത്. തങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ സംഘത്തെ രോഗികള്‍ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു.

മെഡിക്കല്‍ രംഗത്തെ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ ശസ്ത്രക്രിയകളെ ഭയന്നിരുന്ന മൂവായിരത്തോളം രോഗികള്‍ക്കാണ് ഈ ലളിതമായ ചികിത്സയിലൂടെ ആശ്വാസം നല്‍കാന്‍ കഴിഞ്ഞത്. മലബാറിലെ ജനങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ സ്ഥാപനത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ദേശീയ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ഡോ. മുഹമ്മദ് റഫീഖ് പി.കെ, ഡോ.കിഷോര്‍ കണിയഞ്ചാലില്‍, എജിഎം മാര്‍ക്കറ്റിംഗ് അനു എസ് കടയത്ത്, അസിസ്റ്റന്റ് മാനേജര്‍ ഓപ്പറേഷന്‍സ് ടീന ആനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *