കോഴിക്കോട് ദൈവമാത കത്തീഡ്രലില്‍ പാദം കഴുകല്‍ ശുശ്രൂഷയും പെസഹാ ആചരണവും

കോഴിക്കോട് ദൈവമാത കത്തീഡ്രലില്‍ പാദം കഴുകല്‍ ശുശ്രൂഷയും പെസഹാ ആചരണവും

കോഴിക്കോട്: എളിമയുടെയും പ്രത്യാശയുടെയും അടയാളമായ പെസഹാ തിരുനാളില്‍ കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. ക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ ഉന്നതമായ മാതൃക കാണിച്ചുതന്നതിനെ അനുസ്മരിച്ചുകൊണ്ട് നടന്ന പാദം കഴുകല്‍ ശുശ്രൂഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പാദങ്ങള്‍ പിതാവ് കഴുകി ചുംബിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടര്‍ന്ന് അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വിനയത്തിന്റെയും സന്ദേശമാണ് പെസഹാ കാലം മനുഷ്യരാശിക്ക് നല്‍കുന്നതെന്ന് വചനസന്ദേശം നല്‍കിയ അതിരൂപത ചാന്‍സിലര്‍ ഫാദര്‍ ഗ്രേഷ്യസ് ടോണി ഓര്‍മ്മിപ്പിച്ചു.
അതിരൂപത വികാരി ജനറല്‍ മോന്‍സിഞ്ഞോര്‍ ജന്‍സണ്‍ പുത്തന്‍വീട്ടില്‍, കത്തീഡ്രല്‍ വികാരി ഫാദര്‍ അലോഷ്യസ് കുളങ്ങര, അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ പോള്‍ പേഴ്‌സി ഡിസില്‍വ, ഈശോസഭാംഗം ഫാദര്‍ പയസ്, ഫാദര്‍ സൈമണ്‍ പീറ്റര്‍ എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് പെസഹാ വ്യാഴത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ കത്തീഡ്രലില്‍ എത്തിയത്.

 

 

കോഴിക്കോട് ദൈവമാത കത്തീഡ്രലില്‍
പാദം കഴുകല്‍ ശുശ്രൂഷയും പെസഹാ ആചരണവും

 

Share

Leave a Reply

Your email address will not be published. Required fields are marked *