കൊല്‍ക്കത്ത: സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിക്ക് ഭക്ഷണത്തില്‍ വിലക്കുണ്ടാവുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാളില്‍ പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.ബിജെപി അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. ബിജെപി നിലപാടുകള്‍ ഏകപക്ഷീയമാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവര്‍ കലാപങ്ങള്‍ നടത്തിയാണ് അധികാരത്തിലെത്തിയത്. ഗോത്രവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അവര്‍ ആരോപിച്ചു.
ഏപ്രില്‍ 29-നും മേയ് നാലാം തീയതിയും രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.മേയ് നാലാം തീയതി വോട്ടെണ്ണും.
ബിജെപിക്ക് അധികാരം കിട്ടിയാല്‍ ബംഗാളിക്ക്
ഭക്ഷണത്തില്‍ വിലക്കുണ്ടാവും; മമത ബാനര്‍ജി
