പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നിങ്ങള്‍ക്ക് നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രചരണത്തിനായി പാലക്കാട് എത്തിയപ്പോഴായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തു എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പണമെല്ലാം കട്ടുമുടിച്ചു. പാലക്കാടിന് നല്‍കിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു.പാലക്കാട് ഐഐടി വന്നതും നാഷണല്‍ ഹൈവേയുടെ വികസനവും പാലക്കാട് സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായി മാറിയതും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടായിപ്പോഴാണെന്നും മോദി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും പാലക്കാട് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. മേഴ്‌സി കോളജ് ഹെലിപാഡില്‍ വന്നിറങ്ങിയ മോദി മേഴ്‌സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി.
നിങ്ങള്‍ക്ക് നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചു; പ്രധാന മന്ത്രി
