പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം; വി.ഡി സതീശന്
തിരുവനന്തപുരം: ബി.ജെ.പി-സി.പി.എം ഡീല്‍ ആരോപണം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീല്‍ ശക്തമാണെന്നും സതീശന് പറഞ്ഞു.
പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കനാണ് സിപിഎം ശ്രമം , അത് നടക്കില്ല , മികച്ച വിജയം യുഡിഎഫിനുണ്ടാകും. പല സ്ഥലത്തും ബിജെപി മത്സരിക്കുന്നില്ല . സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റാണ്. തന്റെ നാമനിര്‍ദേശ പത്രികയില്‍ നല്കിയ വിവരങ്ങള്‍ എല്ലാം ശരിയാണ്. തെറ്റാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗണേഷ് കുമാറിനെതിരായ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കുടുംബ പ്രശ്നമാക്കി മാറ്റി. ഗണേഷ് യുഡിഎഫില്‍ ആയിരുന്നപ്പോള്‍ പുറത്താക്കാനായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ ചോദിച്ചാല്‍ മുഖ്യമന്ത്രി പ്രകോപിതനാകുകയാണെന്നും സതീശന് ആരോപിച്ചു.
