അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കൂടുമാറ്റം സിപിഎംലേക്കോ

അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കൂടുമാറ്റം സിപിഎംലേക്കോ

മലപ്പുറം: മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി കൂമടുമാറി എല്‍ഡിഎഫിലേക്കോ.സ്ഥാനാര്‍ഥി പട്ടികയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനെ ചൊല്ലിയാണ് രണ്ടത്താണിയുടെ കൂടുമാറ്റ്ം. താനൂരിലോ തിരൂരിലോ അബ്ദുറഹിമാന്‍ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സിപിഎം നടത്തുന്നതായാണ് വിവരം. അബ്ദുറഹിമാന്‍ രണ്ടത്താണിയും ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സുചന.

തിരൂരില്‍ സിപിഎം ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയെ സിപിഎം പരിഗണിക്കുന്നത്. അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറുകയാണെങ്കില്‍ രണ്ടത്താണിയെ താനൂരില്‍ മത്സരിപ്പിച്ചേക്കും.

നേരത്ത പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി രംഗത്ത് എത്തിയത്.

താനൂരില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് സ്ഥാനാര്‍ഥി. താനൂരില്‍ മുമ്പ് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അബ്ദുറഹിമാന്‍ രണ്ടത്താണി 2016ല്‍ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിയായിരുന്നു രണ്ടത്താണി.

നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് രണ്ടത്താണി ഫെയ്‌സ് ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കൂടുമാറ്റം സിപിഎംലേക്കോ

Share

Leave a Reply

Your email address will not be published. Required fields are marked *