കോഴിക്കോട് :പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും മുസ്ലീം വേള്‍ഡ് ലീഗ്, സഊദി അറേബ്യ ഫത്വ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനുമായിരുന്ന ശൈഖ് ഇബിനു ബാസിന്റെ സ്മരണാര്‍ത്ഥം അറബിക് ലിറ്ററേച്ചര്‍ റിസര്‍ച്ച് ഫൗണ്ടേഷന് നല്കി വരുന്ന ശൈഖ് ഇബ്നു ബാസ് ലൈഫ് ടേം അച്ചീവ്മെന്റ് അവാര്‍ഡിനു ഗ്രന്ഥകാരനും മദീന യൂണിവേഴ്സിറ്റി റിസര്‍ച്ച് സ്കോളറുമായ പി. മുഹിയിദ്ദീന്‍ മദനി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം ഉറുപ്പികയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്കാരം. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ ബന്ധം സുദൃഢമാ ക്കുന്നതിന്നു ചെയ്തുവരുന്ന സേവനം വിലയിരുത്തിയാണ് മുഹിയിദ്ദീന്‍ മദനിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. അറബിക് ലിറ്ററേച്ചര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 31-നു കോഴിക്കോട് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് സംഘടനയുടെ മുഖ്യരക്ഷാധികാരിയും കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ അബ്ദുല്‍ ഖാദര്‍ തെരുവത്ത് പുരസ്കാരം സമ്മാനിക്കും. വ്യത്യസ്തമേഖലകളിലെ പണ്ഡിതന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ (ചെയര്മാന് അറബിക് ലിറ്ററേച്ചര്‍ റിസര്‍ച്ച് ഫൗണ്ടേഷന്), ആറ്റക്കോയ പള്ളിക്കണ്ടി (ജനറല്‍ സെക്രട്ടറി അറബിക് ലിറ്ററേച്ചര്‍ റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്മാന് അവാര്‍ഡ കമ്മിറ്റി), ജൂറി ചെയര്മാന് ഡോ. യൂനുസ് സലീം, പ്രൊഫ. ഫാറൂഖ് കോളേജ്,
കെ.ജി. ജലീല്‍, പി.പി മുജീബ് റഹ്മാന്, (സെക്രട്ടറി, അറബിക് ലിറ്റററി ഫൗണ്ടേഷന്) എന്നിവര്‍ സംബന്ധിച്ചു.
