കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 18-ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണവും പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വ്വഹിച്ചു. പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആമുഖഭാഷണം നടത്തി. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജ് അനുഗ്രഹ ഭാഷണം നടത്തി. സാഹിത്യകാരന്മാരായ അജിത മാധവ്, മോഹനന്‍ പുതിയോട്ടില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ.ബീരാന്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌ക്കാര ജേതാക്കളായ ജോസഫ് പൂതക്കുഴി, ആര്‍.കെ.മാധവന്‍ നായര്‍, ചെമ്പോളി ശ്രീനിവാസന്‍, അനീസ സുബൈദ, പുരുഷു കക്കോടി, ഷിബുദാസ് വേങ്ങേരി മറുമൊഴി നടത്തി. ആര്‍.കെ.ഇരവില്‍ സ്വാഗതവും സാഹിത്യകാരന്‍ പരപ്പില്‍ അനില്‍ നന്ദിയും പറഞ്ഞു.
