ശബരിമലയുടെ മഹിമ തകര്‍ക്കാന്‍ ഗൂഢ നീക്കം: പണിക്കര്‍ സര്‍വീസ് സൊസൈറ്റി

ശബരിമലയുടെ മഹിമ തകര്‍ക്കാന്‍ ഗൂഢ നീക്കം: പണിക്കര്‍ സര്‍വീസ് സൊസൈറ്റി

ശബരിമലയുടെ മഹിമ തകര്‍ക്കാന്‍ ഗൂഢ നീക്കം: പണിക്കര്‍ സര്‍വീസ് സൊസൈറ്റി

കോഴിക്കോട്: തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട പ്രാഥമിക ഇടപെടല്‍ പോലും ശബരിമലയില്‍ നടക്കാതെ പോയതാണ് അനിയന്ത്രിത തിരക്കിനും ഭക്തര്‍ക്കുണ്ടാകുന്ന ദുരന്ത സമാന ബുദ്ധിമുട്ടിനും കാരണമായതെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ മുരളീധരപണിക്കര്‍ ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാനുളള സകല സംവിധാനങ്ങളും പാളിയത് മുന്നൊരുക്കമില്ലായ്മ മൂലമാണ്. ഒരാഴ്ച മുമ്പെ നിലവില്‍ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലമാണ് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കാതെ പോയതെന്ന ‘കാപ്‌സ്യൂള്‍’ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം മണ്ടന്‍മാരല്ല അയ്യപ്പഭക്തര്‍. ശബരിമലയില്‍ അനുദിനം ഒന്നരലക്ഷത്തോളം ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായെത്തുന്ന പുണ്യ മണ്ഡലകാലത്തിനായുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പും ഫെബ്രവരി – മാര്‍ച്ച് മാസത്തോടെ തന്നെ തുടങ്ങേണ്ടതാണ്. ഒരു മണ്ഡല കാലം അവസാനിക്കുന്ന ഉടന്‍ തന്നെ അടുത്ത മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്നര്‍ത്ഥം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു വിധ ഇടപെടലും നടത്താതെ ഒരാഴ്ച മുമ്പ് മാത്രം പ്രാബല്യത്തില്‍ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ പഴിചാരി രക്ഷപ്പെടാനുളള കാഞ്ഞ ബുദ്ധി ആരുടെ തലയില്‍ ഉദിച്ചതായാലും ആ തലയില്‍ നെല്ലിക്കാത്തളം വയ്ക്കാന്‍ വൈകരുതെന്നേ പറയേണ്ടൂ. പ്രസ്ഥാപന ഇറക്കി കൈയും കെട്ടി നോക്കി നില്‍ക്കലല്ല വകുപ്പ് മന്ത്രിയുടെ ചുമതല. ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള മിടുക്ക് ക്ഷേത്ര – ഭക്തജന പരിപാലന കാര്യങ്ങളിലും പുലര്‍ത്തണം. അതില്ലാതെ ക്ഷേത്ര സ്വത്തുക്കള്‍ അടിച്ചു മാറ്റലിലും അനധികൃത പിരിവുകളിലും മാത്രമായി അധികൃതരുടെ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് സകലമാന നിയന്ത്രണ സംവിധാനങ്ങളും പാളിയത്. ഭക്തര്‍ക്ക് അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വംമ്പോര്‍ഡ് തയ്യാറാവണം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം തുടരും. ചെര്‍മാന്‍ ബേപ്പൂര്‍ മുരളിധരന്‍ പണിക്കര്‍, ഹരിദാസന്‍ പണിക്കര്‍ ,ജ്യോതിഷ സഭാ ചെയര്‍ വിജി ഷ് പണിക്കര്‍, അനില്‍ പണിക്കര്‍ കൊയിലാണ്ടി, പ്രമോദ് പണിക്കര്‍, വിദ്യാരന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *