യുഎഇയിലേക്ക് പോകാന് മുന്കൂര് വിസ വേണോ?
യുഎഇയിലേക്ക് യാത്ര പോകാന് ആഗ്രഹിക്കുന്നവരാണോ? യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുന്കൂര് വിസ വേണമോ വേണ്ടയോ എന്നത് അറിയേണ്ടത് അനിവാര്യമാണ്. എണ്പതിലധികം രാജ്യങ്ങളിലെ പൗരന്മാര്ക്ക് മുന്കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ യുഎഇയിലേക്ക് പ്രവേശിക്കാം.
ദുബൈ: യുഎഇയിലേക്ക് യാത്ര പോകാനൊരുങ്ങുന്നവരാണോ? എങ്കില് ഇക്കാര്യം അറിഞ്ഞിരിക്കൂ. എണ്പതിലധികം രാജ്യങ്ങളിലെ പൗരന്മാര്ക്ക് മുന്കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ യുഎഇയിലേക്ക് പ്രവേശിക്കാം. വിസ ആവശ്യമുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സന്ദര്ശകരെ സഹായിക്കുന്നതിനായി യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ ഓണ്ലൈന് വിസ ചെക്ക് ടൂള് പുറത്തിറക്കി. വിസ രഹിത പ്രവേശനം, വിസ ഓണ് അറൈവല്, അല്ലെങ്കില് മുന്കൂട്ടി അപേക്ഷിക്കുന്ന ടൂറിസ്റ്റ് വിസ ഇവയിലേതാണ് നിങ്ങള്ക്ക് വേണ്ടതെന്ന് വിശദമായി അറിയാം.
ഇതിനായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA ) www.mofa.gov.ae/en/visa-exemptions-for-non-citizen എന്ന ഔദ്യോഗിക വിസ ഇളവ് പേജ് സന്ദര്ശിക്കുക.
പേജ് താഴേക്ക് സ്ക്രോള് ചെയ്ത് സെര്ച്ച് ബാര് ഉപയോഗിച്ചോ ഇന്ററാക്ടീവ് മാപ്പ് ഉപയോഗിച്ചോ നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക.
വിസാ രഹിത പ്രവേശനം- എത്തിച്ചേരുന്നതിന് മുമ്പ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല,
വിസ വേണം- മുന്കൂട്ടി വിസയ്ക്ക് അപേക്ഷിക്കണം, ഈ രണ്ടെണ്ണത്തില് ഏതെങ്കിലുമൊരു ഓപ്ഷന് കാണാനാകും.
യുഎഇ വിസ രഹിത പ്രവേശനം
നിങ്ങളുടെ രാജ്യത്തിന് വിസ രഹിത യാത്രയ്ക്കോ വിസ ഓണ് അറൈവലിനോ അര്ഹതയുണ്ടെങ്കില്, അനുവദിക്കപ്പെട്ട താമസ കാലയളവിലും വ്യത്യാസമുണ്ടാകും. എത്ര ദിവസം വരെ യുഎഇയില് താമസിക്കാമെന്നതും അറിയാനാകും.
ലോകത്തില് ആദ്യം, ‘വിസ’ ക്രെഡിറ്റ് കാര്ഡ് ഉടമകള്ക്ക് മിനിറ്റുകള്ക്കുള്ളില് സൗദിയില് ടൂറിസ്റ്റ് വിസ
30 ദിവസത്തെ വിസ ഓണ് അറൈവലും 90 ദിവസത്തെ വിസ ഓണ് അറൈവലുമാണ് നിലവില് അനുവദിച്ചിട്ടുള്ളത്. ഇതില് ഏത് താമസ കാലയളവാണ് അനുവദിക്കുന്നത് എന്നത് അതത് വ്യക്തികളുടെ ദേശീയതയെ ആശ്രയിച്ചിരിക്കും.
സാധാരണ പാസ്പോര്ട്ടുള്ള ഇന്ത്യന് പൗരന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും യുഎഇയുടെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓണ് അറൈവല് ലഭിക്കാന് ചില യോഗ്യതകള് ഉണ്ടായിരിക്കണം;
യുണൈറ്റഡ് സ്റ്റേറ്റ്സ് നല്കിയ സാധുവായ ടൂറിസ്റ്റ് വിസ, റെസിഡന്സ് പെര്മിറ്റ്, അല്ലെങ്കില് ഗ്രീന് കാര്ഡ് ഉണ്ടായിരിക്കുക. ഒരു യൂറോപ്യന് യൂണിയന് രാജ്യം അല്ലെങ്കില് യുണൈറ്റഡ് കിംഗ്ഡം നല്കിയ സാധുവായ ടൂറിസ്റ്റ് വിസയോ റെസിഡന്സ് പെര്മിറ്റോ ഉണ്ടായിരിക്കുക.
സിംഗപ്പൂര്, ജപ്പാന്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, അല്ലെങ്കില് കാനഡ എന്നിവിടങ്ങളില് നിന്നുള്ള സാധുവായ വിസ, റെസിഡന്സ് പെര്മിറ്റ്, അല്ലെങ്കില് ഗ്രീന് കാര്ഡ് എന്നിവ ഉണ്ടായിരിക്കുക.
ടൂറിസ്റ്റ് വിസ
നിങ്ങളുടെ രാജ്യം വിസ ഒഴിവാക്കല് പട്ടികയില് ഇല്ലെങ്കില്, നിങ്ങള്ക്ക് യുഎഇ സന്ദര്ശിക്കുന്നതായി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, അല്ലെങ്കില് എയര് അറേബ്യ പോലുള്ള യുഎഇ ആസ്ഥാനമായുള്ള എയര്ലൈനുകള് വഴി അപേക്ഷിക്കാം. അല്ലെങ്കില്യുഎഇ ലൈസന്സുള്ള ട്രാവല് ഏജന്സി വഴിയോ ടൂര് ഓപ്പറേറ്റര് വഴിയോ ബുക്ക് ചെയ്യാം. യുഎഇയിലെ ഒരു താമസക്കാരന് സ്പോണ്സര് ചെയ്യുകയുമാവാം. (കുടുംബാംഗം അല്ലെങ്കില് സുഹൃത്ത്).
നിങ്ങളുടെ വിസാ ടൈപ്പ്, താമസ ദൈര്ഘ്യം, അപേക്ഷാ പ്രക്രിയ എന്നിവ സ്ഥിരീകരിക്കുന്നതിനായി ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ് & പോര്ട്ട് സെക്യൂരിറ്റി (ICP)- icp.gov.ae, ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (GDRFA Dubai) gdrfad.gov.ae, വിസിറ്റ് ദുബൈ ഔദ്യോഗിക ടൂറിസം വെബ്സൈറ്റ്: visitdubai.com,വിസിറ്റ് അബുദാബി ഔദ്യോഗിക ടൂറിസം വെബ്സൈറ്റ്: visitabudhabi.ae എന്നീ വെബ്സൈറ്റുകള് സന്ദര്ശിക്കാവുന്നതാണ്. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ്, വിസ നിയമങ്ങളില് മാറ്റം വരാന് സാധ്യതയുള്ളതിനാല് ഏറ്റവും പുതിയ എന്ട്രി ആവശ്യകതകള് എപ്പോഴും പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
