കുരുന്നുകള്‍ക്കായി ഗതാഗത സുരക്ഷാ ബോധവല്ക്കരണം സംഘടിപ്പിച്ചു

കുരുന്നുകള്‍ക്കായി ഗതാഗത സുരക്ഷാ ബോധവല്ക്കരണം സംഘടിപ്പിച്ചു

കുരുന്നുകള്‍ക്കായി ഗതാഗത സുരക്ഷാ ബോധവല്ക്കരണം സംഘടിപ്പിച്ചു

കോഴിക്കോട് : റോഡ് സുരക്ഷ ഒരു തവണ പഠിച്ചു മറക്കേണ്ടതല്ല, ദിവസേന പാലിക്കേണ്ട ഉത്തരവാദിത്വമാണെന്ന പാഠം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്
രസകരമായ കിഡ്‌സ് കാര്‍ണിവലിലൂടെ പകര്‍ന്നു നല്കിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കതൊരു വേറിട്ടനുഭവമായി.
റോഡിലൂടെ നടക്കുമ്പോള്‍ കാല്‍ നടയാത്രക്കാര്‍ പോലും നിയമമനുസരിച്ച് നടക്കണമെന്നതടക്കം പല പാഠങ്ങളും ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ പല കുട്ടികള്‍ക്കും ആദ്യമായി
കേള്‍ക്കുന്ന കാര്യമായിരുന്നു, ഗതാഗതവകുപ്പിന്റെ കീഴിലെ ചേവായൂരിലെ കോഴിക്കോട് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സ്‌കൂട്ടര്‍ (എച്ച്. എം. എസ്.ഐ)
സെഫ്റ്റി ഡ്രൈവിംഗ് എജ്യുക്കേഷന്‍ സെന്ററിന്റെ ബോധവല്ക്കരണത്തിലെത്തിയ
നഗരത്തിലെ പല. സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും.
വകുപ്പിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഗതാഗത സുരക്ഷാ ബോധവല്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്ക് സെഫ്റ്റി ഡ്രൈവിംഗ് സെന്റര്‍ ബോധവല്ക്കരണം നടത്തിയത്.
ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ മുതല്‍ വാഹനമോടിക്കുന്ന സമയത്ത് ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വരെയാണ് കുട്ടികള്‍ക്ക് ക്ലാസുകളിലൂടെയും മറ്റ് മത്സരങ്ങളടക്കമുള്ളവയിലൂടെ അധികൃതര്‍ പകര്‍ന്നു നല്കിയത്. വിവിധ ഇടങ്ങളില്‍ നടക്കുന്ന എച്ച് .എം എസ്.ഐ ട്രാഫിക്ക് ബോധവല്ക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഫോട്ടോ: കോഴിക്കോട് സെഫ്റ്റി ഡ്രൈവിംഗ് എജ്യുക്കേഷന്‍ സെന്റര്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത എല്‍.പി. സ്‌കൂള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *