തിരുവനന്തപുരം: പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലിയുടെ
ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു. എന്‍.ആര്.ഐ കൗണ്‍സില്‍ ഭാരവാഹികളായ ദേശീയ ചെയര്മാന് പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം ജബ്ബാര്‍, ജസ്റ്റിന് സില്‍വസ്റ്റര്‍,ഡേ. ഗ്ലോബല്‍ ബഷീര്‍, അംബികാദേവി,തിരുവല്ലം ഉണ്ണി, പത്രപ്രവര്ത്തകന് എബ്രഹാം മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
2026 ജനുവരി 9 ന് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 2027 ജനുവരി 11 ന് സമാപിക്കും.
കേരളത്തില്‍ 2003 ല്‍ തുടക്കം കുറിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വര്‍ഷം പോലും മുടങ്ങാതെ നടത്തി കാല് നൂറ്റാങ്ങിലേയ്ക്ക് കടക്കുകയാണെന്നുള്ളത് ചരിത്രമാണെന്നും കോവിഡ് കാലം കേന്ദ്ര സര്‍ക്കാര്‍ നിറുത്തിവയ്ക്കുകയും തുടര്‍ന്നു രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്നു പരിമിതപ്പെടുത്തുകയാണുണ്ടായതെന്നും ദേശീയ ചെയര്മാന് ഡോ.അഹമ്മദ് അറിയിച്ചു.
