കോഴിക്കോട്: പാട്ടിന്റെ കൂട്ടുകാര്‍ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മഠത്തില്‍ അസീസിന് പുരസ്‌ക്കാര സമര്‍പ്പണവും ആദരവും 12ന് (ബുധന്‍) വൈകിട്ട് 5.30ന് ഹോട്ടല്‍ വുഡീസില്‍ നല്‍കും. ഉദ്ഘാടനവും, പുരസ്‌കാര സമര്‍പ്പണവും കവി പി.കെ.ഗോപി നിര്‍വ്വഹിക്കും. ഡാന്‍സറും നടനുമായ ഗിരിദര്‍ കൃഷ്ണ ആദരവും, പ്രശസ്തി പത്ര സമര്‍പ്പണം ഗിന്നസ് ലത്തീഫ് നടക്കാവും, ക്യാഷ് അവാര്‍ഡ് കെ.എം.ഉമ്മര്‍കോയയും സമര്‍പ്പിക്കും. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അബ്ദുല്‍ കലാം ആസാദ് എ.എം.ഷാഹിദ് ലത്തീഫ്, സാബി തെക്കേപ്പുറം, അബ്ദുല്‍ ഹമീദ് വി.പി, സാദിഖ് പള്ളിക്കണ്ടി, സലീം എ.വി എന്നിവരെയും ആദരിക്കും.
പാട്ടിന്റെ കൂട്ടുകാര്‍ ഭാരവാഹികളായ സജിത്ത്കുമാര്‍ കെ.പി, അബ്ദുല്‍ കലാം ആസാദ്, അന്‍സാര്‍, അബ്ദുല്‍ സമദ്, ഷബീര്‍ പി.ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
