പി ടി നിസാര്‍
കോഴിക്കോട് : കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 17 ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ നാക് അക്രഡിറ്റേഷന്‍ കരസ്ഥമാക്കി കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജ്. കോളേജിന് ലഭിച്ച ഈ ബഹുമതി നെഞ്ചോടണക്കുകയാണെന്നും നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജിനെ മുന്നോട്ട് നയിച്ച മുഴുവന്‍ പേരോടും നന്ദി രേഖപ്പെടുത്തുകയാണെന്നും കെഎംസിടി ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ ഡോക്ടര്‍ കെ മൊയ്തുവും കെഎംസിടി ഗ്രൂപ്പ് ഓഫ് ചീഫ് അക്രഡിറ്റേഷന്‍ ഓഫീസര്‍ സലിം കെ എം പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു.
ഇന്ത്യയില്‍ ആകെ 500നും ആയിരത്തിനും ഇടയിലാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ ഉള്ളത്. അതില്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള 24 ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാണ്. കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്താണ്. അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ ഏറ്റവും മികച്ച ക്വാളിറ്റി സ്ഥാപനം പിന്തുടരണം. അത് നിലനിര്‍ത്താനായതിനാലാണ് കെഎംസിടിക്ക് നാക് അക്രഡിറ്റേഷന്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നും സലീം കെ എന്‍ ചൂണ്ടിക്കാട്ടി. നാക് അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അക്കാദമിക് ഡോക്യുമെന്റുകളും, മിനുട്സ് റെക്കോര്‍ഡും സമര്‍പ്പിക്കണം. രാജ്യത്തെ മുന്‍നിര ഏജന്‍സികള്‍ ആണ് വെരിഫിക്കേഷന്‍ നടത്തുന്നത്. ഈ ഏജന്‍സിയെ നിശ്ചയിക്കുന്നത് നാക് ആണ്. ഈ ഏജന്‍സി വിലയിരുത്തിയാണ് 70% മാര്‍ക്ക് നല്‍കുന്നത്. ബാക്കി 30 ശതമാനം മാര്‍ക്ക് സ്ഥാപനത്തിലെത്തുന്ന നാക് പ്രതിനിധി സംഘം നേരിട്ട് പരിശോധന നടത്തിയാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഒരു സ്വാധീനത്തിനും ഇടമില്ലെന്ന് സലീം കെ എന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റികള്‍, പാരന്റ്‌സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ്, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി നാക് പ്രതിനിധിസംഘം അടച്ചിട്ട മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ചയും നടത്തും. നമ്മള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ അംഗീകാരം ലഭിക്കില്ലെന്ന് മാത്രമല്ല സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തും. സ്ഥാപനത്തിലെ ക്ലിനിക്, ഹോസ്റ്റല്‍ എന്നിവിടങ്ങളിലും സ്ഥാപനം നടത്തിയ പ്രോഗ്രാമുകള്‍ നടന്ന കേന്ദ്രങ്ങളിലും സംഘം നേരിട്ടത്തി പരിശോധന നടത്തും. എന്നിട്ടാണ് മാര്‍ക്കിടുക. പ്രോസസിംഗ് അത്രക്കും കഠിനമാണ്. പ്രോസസിംഗ് ഡിഫിക്കല്‍റ്റ് ആയതിനാലാണ് പല ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളും പിന്നോക്കം പോകുന്നത്. നാക്സംഘം ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ ആയിരിക്കും.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, സാമൂഹിക പ്രതിബദ്ധത എന്നിവ കണിശമായി പരിശോധിക്കപ്പെടും. കെഎംസിടി മെഡിക്കല്‍ കോളേജ് കോഴിക്കോട് ജില്ലയിലെ തടവുകാര്‍ക്ക് യോഗയും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ സൗജന്യമായി ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകളും നടത്തിയിട്ടുണ്ട്. ടീച്ചിങ്ങില്‍ കെഎംസിടിയുടെ മെത്തേഡ് ഏറെ വ്യത്യസ്തമാണ്. യൂണിവേഴ്സിറ്റി അഫിലിയേഷന്‍ ലഭിക്കാന്‍ യൂണിവേഴ്സിറ്റി നിഷ്‌കര്‍ഷിക്കുന്ന സിലബസ് നടപ്പിലാക്കിയാല്‍ മതി. എന്നാല്‍ നാക് അക്രഡിറ്റേഷന് അത് പോരാ. അതുകൊണ്ട് തന്നെ ടീച്ചിംഗിന് കെഎംസിടി സ്വന്തമായുള്ള മെത്തേഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. അധ്യാപകന്‍ പഠിപ്പിച്ചാല്‍ മാത്രം പോരാ വിദ്യാര്‍ഥികള്‍ എന്ത് നേടിയെന്നത് ഏറെ പ്രസക്തമാണ്. ഇതിനായുള്ള പ്രധാന പാഠ്യ രീതിയാണ് ഒ ബി ഇ. കുട്ടികളെ പഠിപ്പിക്കാന്‍ പുതിയ രീതികള്‍ ടീച്ചര്‍മാര്‍ കണ്ടുപിടിക്കണം.
പ്രൊജക്റ്റ് ബെയ്സ്, ലേണിങ് പഠന രീതികളും നടപ്പാക്കി വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പിഡിഎഫ് ആയും വീഡിയോ ആയും പാഠ്യപദ്ധതി നല്‍കുന്നു. കെഎംസിടിയുടെ ഏറ്റവും പ്രധാന സവിശേഷത ലാബിലെ സൗകര്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ക്യു ആര്‍ കോഡ് ഉപയോഗിച്ച് മെഡിസിനെ കുറിച്ചും ഉപകരണത്തെക്കുറിച്ചും പഠിക്കാനാവും. കെഎംസിടി മെഡിക്കല്‍ കോളേജില്‍ 60 ബാച്ചാണുളളത്. ഡോ. ശുഭശ്രീയാണ് കോളേജ് പ്രിന്‍സിപ്പല്‍, ഷൈനി തോമസ് ആണ് കെഎംസിടി അസിസ്റ്റന്റ് അക്രഡിറ്റേഷന്‍ ഓഫീസര്‍.
