നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നാദാപുരം എംഎല്‍എ ഇ കെ വിജയന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തീകരിച്ച പാറയില്‍ അമ്പലം മോച്ചാം വീട്ടില്‍ താഴെ റോഡിന്റെ ഉദ്ഘാടനം ഇ. കെ.വിജയന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ.കെ അനില്‍,പതിനെട്ടാം വാര്‍ഡ് മെമ്പര്‍ പി പി ബാലകൃഷ്ണന്,ഇ.പി. അപ്പുണ്ണി,എം സജീവന് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത എടവത്ത് കണ്ടി സ്വാഗതവും പി പി സബിലാഷ് നന്ദിയും പറഞ്ഞു.
