ന്യൂഡല്‍ഹി: എയിംസ് കോഴിക്കോട് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടി വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് എയിംസ്. അതിന് വേണ്ടി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പല തവണ ഈ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എയിംസ് ആലപ്പുഴയില്‍ വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിരന്തരം ആവശ്യമുയര്‍ത്തുന്നുണ്ട്.
എയിംസ്, കോഴിക്കോട് വേണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
