‘അക്വാന്‍ ചുഴലിക്കാറ്റ്’ വെള്ളിയാഴ്ചയോടെ ആന്ധ്രാ തീരത്തേക്ക്; അലര്‍ട്ട് പ്രഖ്യാപിച്ചു

‘അക്വാന്‍ ചുഴലിക്കാറ്റ്’ വെള്ളിയാഴ്ചയോടെ ആന്ധ്രാ തീരത്തേക്ക്; അലര്‍ട്ട് പ്രഖ്യാപിച്ചു

‘അക്വാന്‍ ചുഴലിക്കാറ്റ്’ വെള്ളിയാഴ്ചയോടെ ആന്ധ്രാ തീരത്തേക്ക്; അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന അക്വാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാതീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയില്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുകമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്

ചില ഘട്ടങ്ങളില്‍ കാറ്റിന്റെ വേഗം 145 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച പുലര്‍ച്ചയോടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരുന്നു. വൈകീട്ടോടെ ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച മുതല്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ കാറ്റിന്റെ ശക്തിയും കൂടും. നവംബര്‍ 17 വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നും അതിനുശേഷം സ്ഥിതി കൂടുതല്‍ മോശമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്വാന്‍ കര കടന്നാല്‍ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നവംബര്‍ 18, 19 തീയതികളില്‍ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം,തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *