കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു

കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു

കോഴിക്കോട്: കീം പരീക്ഷയില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ആകാശ് വിദ്യാര്‍ഥി ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുന്‍ രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനില്‍ കുമാര്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോഷ്വയ്ക്ക് കൈമാറി. ചിട്ടയായ പഠനവും പരിശീലനവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സൈക്ലിസ്റ്റ് ഫായിസ് അലി ചടങ്ങില്‍ അതിഥിയായിരുന്നു. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാം എന്നതിന് ജോഷ്വ മാതൃകയാണെന്ന് 48 രാജ്യങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ച ഫായിസ് അലി പറഞ്ഞു. കര്‍മവഴിയില്‍ നാളെ എന്ന ഒന്നില്ലെന്നും ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യുന്നതാണ് ശരിയായ രീതിയെന്നും കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥിയായ ജോഷ്വ ജേക്കബ് പറഞ്ഞു.

അക്കാദമിക മികവില്‍ ആകാശിന്റെ തുടര്‍ച്ചയായ വിജയപരമ്പരയാണ് ജോഷ്വയുടെ കീം ഒന്നാം റാങ്ക്. ദൃഢനിശ്ചയവും കൃത്യമായ പഠനവും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ടായാല്‍ നേട്ടം കൊയ്യാമെന്നതിന്റെ ഉദാഹരണമാണ് ജോഷ്വയുടെ വിജയമെന്ന് മിഥുന്‍ രാമചന്ദ്രന്‍ പറഞ്ഞു. കമ്യൂണിക്കേഷന്‍ മേധാവി വരുണ്‍ സോണി, അക്കാദമിക് ഡയരക്റ്റര്‍ ആനന്ദ് കുശ് വഹ, ബിസിനസ് മേധാവി സംഷീര്‍ കെ. തുടങ്ങിയവരും പങ്കെടുത്തു.

 

 

കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *