നാഷണല്‍ പ്ലാന്റേഷന്‍ സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കുന്നു

നാഷണല്‍ പ്ലാന്റേഷന്‍ സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കുന്നു

കോഴിക്കോട്: നാഷണല്‍ പ്ലാന്റേഷന്‍ 16-ാം വാര്‍ഷികത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത വിവിധ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഡോ.അബു കുമ്മാളി അറിയിച്ചു. വിവിധ കാലങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി നാഷണല്‍ പ്ലാന്റേഷന്‍ തൈകള്‍ നല്‍കിയിരുന്നു. കൊറോണ കാലത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രകൃതി സൗഹൃദ ഉപഹാരം നല്‍കി ചേലേമ്പ്രയിലെ ഇരുനുറിലേറെ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു.

കേരളത്തിലങ്ങോളം വിവിധ പളളികള്‍, ക്ഷേത്രങ്ങള്‍,ചര്‍ച്ചുകള്‍ തുടങ്ങിയ മത സാമുഹ്യ സ്ഥാപനങ്ങള്‍ക്കും മറ്റും നിലവില്‍ നാഷണല്‍ പ്ലാന്റേഷന്‍ സൗജന്യമായി തൈകള്‍ നല്‍കി വരുന്നുണ്ട്.
കൃഷി വളര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും സഹായകമാകുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്താകെ നാഷണല്‍ പ്ലാന്റേഷന്‍ നടപ്പാക്കി വരുന്നത്.

 

നാഷണല്‍ പ്ലാന്റേഷന്‍ സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *