അനധികൃത മൃഗക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ്

അനധികൃത മൃഗക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ്

തിരുവനന്തപുരം: അനധികൃത മൃഗക്കടത്ത് തടയാന്‍ സംസ്ഥാനത്തെ 20 അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ചെക്ക്‌പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്‌ക്രീനിംഗിനായി ചെക്ക്‌പോസ്റ്റില്‍ ലബോറട്ടറികളും സ്ഥാപിക്കും. ചെക്‌പോസ്റ്റില്‍ ജോലി ചെയ്യുന്ന ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മൃഗങ്ങളെ കടത്തിക്കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും അതിര്‍ത്തി കടന്നുവരുന്ന മൃഗശേഖരത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം ഉറപ്പാക്കുന്നതിനും രോഗങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള പരിശീലന പരിപാടിയും വകുപ്പ് സംഘടിപ്പിക്കുന്നു. ആദ്യഘട്ട പരിശീലനം സെപ്തംബര്‍ 29ന് തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കും. രാവിലെ 9.30 മുന്‍ ഡിജിപി ഡോ.ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും.

 

 

അനധികൃത മൃഗക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍
നവീകരിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *