കോഴിക്കോട്: ശിശു സൗഹൃദം നാട്ടിലും വീട്ടിലും കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാരും പങ്കാളികളാകണമെന്ന് സൈക്കോളജി കൗണ്‍സിലര്‍ ഡോ.വി എന്‍ സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു.’ നാം അറിയാതെ ശിശുക്കളില്‍ ചെലുത്തുന്ന വിപരീത ആശയങ്ങള്‍ പിന്‍കാലത്ത് കുട്ടികളുടെ ജീവിതരീതിയില്‍ ദോഷമായി ഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മേഖലകളിലമുള്ളവര്‍ ഒരുഘടകം പോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് ഇത്തരം സൗഹൃദങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളൂ. ശിശുക്കളിലെ ഭാഷയും ആശയവിനിമയവും ‘ എന്ന വിഷയത്തില്‍ ശിശു സംരക്ഷണ സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളിമാടുകുന്ന്,മണ്ണാര്‍ കുന്നിലെ ദീപം അങ്കണ വാടിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ്സെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സരിത പറയേരി ഉദ്ഘാടനം ചെയ്തു. ശിശു സംരക്ഷണ സമിതി രൂപീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് യോഗത്തില്‍ സംസാരിച്ചു. അങ്കണവാടികളുടെ പ്രദേശങ്ങളിലുള്ള വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു.
ദീപം അങ്കണവാടി അധ്യാപിക ബിന്ദു.സി. അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അല്ലി റാണി, തനൂജ, ഷെറീജ,സുധ,അതുന തുടങ്ങിയവര്‍ സംസാരിച്ചു.
ശിശു സൗഹൃദം നാട്ടിലും വീട്ടിലും കാര്യക്ഷമമാക്കണം;ഡോ.വി എന്‍ സന്തോഷ് കുമാര്‍
