കോഴിക്കോട്: പരപ്പില്‍ ജയന്തി രചിച്ച ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടനം (ചെറുകഥാ സമാഹാരം) പ്രശസ്ത സാഹിത്യകാരന് യുകെ കുമാരന് സാഹിത്യകാരി അജിത മാധവിന് നല്കി പ്രകാശനം ചെയ്തു. ഒരു കഥ എങ്ങിനെ പറയാന്‍ കഴിയുമെന്ന് ജയന്തി പരപ്പിലിന് അറിയാമെന്ന് യുകെ കുമാരന് പറഞ്ഞു. വായനക്കാര്‍ പ്രധാനഘടകമാണ്. വ്യത്യസ്ത രീതിയിലാണ് വായനക്കാര്‍ കഥയെ സമീപിക്കുക. എഴുത്തുകാരി, എഴുത്തുകാരന് ഓര്‍മ്മിക്കപ്പെടണമെങ്കില്‍ എഴുതിയ കഥ വായനക്കാരന്റെ മനസിലുണ്ടാകണം.
രചനകളില്‍ പുതിയ പ്രമേയങ്ങള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം എഴുത്തുകാര്‍ക്കുണ്ട്. ഇത് എഴുത്തുകാരന്റെ ധര്‍മമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പിടി നിസാര്‍ അധ്യക്ഷത വഹിച്ചു. അജിത മാധവ്, എംഎം ജോണ്സണ്, ഡോ.പി ശ്രീമാനുണ്ണി,ഹേമരാജ് പിജി, ബീന ടീച്ചര്‍, സാഹിത്യകാരന് ഒസ്മാന്‍ ഒഞ്ചിയം, പരപ്പില്‍ പ്രശാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പീപ്പിള്‍സ് റിവ്യു ജനറല്‍ മാനേജര്‍ പികെ ജയചന്ദ്രന് സ്വാഗതവും സാഹിത്യവേദി കണ്‍വീനര്‍ ആര്‍കെ ഇരവില്‍
നന്ദിയും പറഞ്ഞു.
