ലോക ഹൃദയ ദിനം: ഹൃദയത്തിന് വേണ്ടി ഒരു നടത്തം സെപ്റ്റംബര്‍ 29ന്

ലോക ഹൃദയ ദിനം: ഹൃദയത്തിന് വേണ്ടി ഒരു നടത്തം സെപ്റ്റംബര്‍ 29ന്

ലോക ഹൃദയ ദിനം: ഹൃദയത്തിന് വേണ്ടി ഒരു നടത്തം സെപ്റ്റംബര്‍ 29ന്

കോഴിക്കോട് : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി വിവിധ സന്നദ്ധ സംഘടനകള്‍ , ഹോസ്പിറ്റലുകള്‍ , എന്‍ എസ് എസ് , എന്‍ സി സി ഉള്‍പെടെ മറ്റ് സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ‘ഹൃദയത്തിന് വേണ്ടി ഒരു നടത്തം ‘ പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ന് രാവിലെ 7 ന് മാനാഞ്ചിറ പ്രവേശന കവാടത്തില്‍ നിന്നും ആരംഭിച്ച് കമ്മീഷണര്‍ ഓഫീസ് , ഹെഡ് പോസ്റ്റ് ഓഫീസ്, ആദായ നികുതി ഓഫീസ് ,സി ച്ച് ഓവര്‍ ബ്രിഡ്ജ് വഴി ടൗണ്‍ ഹാളില്‍ സമാപിക്കും വിധമാണ് നടത്തം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തുടര്‍ന്ന് ടൗണ്‍ ഹാളില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റുകളുമായി മുഖാമുഖം, സി പി ആര്‍ പ്രദര്‍ശനം എന്നിവ നടക്കും. മലബാറിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റും 80 വയസ് തികഞ്ഞ ഡോ. സുഗതനെയും പ്രശസ്ത കാര്‍ഡിയോ സര്‍ജന്‍ വി നന്ദകുമാറി നെയും ആദരിക്കും. ലോക ഹൃദയ ദിനാചരണം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. മേയറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മേയര്‍ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  ഡോ ബീന ഫിലിപ്പ് (ചെയര്‍മാന്‍), ഡോ. കെ കുഞ്ഞാലി (ജനറല്‍ കണ്‍വീനര്‍),ആര്‍ ജയന്ത് കുമാര്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ), ഡോ കെ മൊയ്തു, ഡോ. പി കെ അശോകന്‍ , എം.വി കുഞ്ഞാമു , പി കെ മൊയ്തീന്‍ കോയ ( കെന്‍സ ബാബു ), അഡ്വ എം രാജന്‍ , അഡ്വ നിര്‍മ്മല്‍ കുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍) എം വി റംസി ഇസ്മയില്‍ , കെ കെ സഹീര്‍  ജോയിന്റ് കണ്‍വീനര്‍മാര്‍.
എം പി ഇമ്പിച്ചമ്മദ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് പി എസ് സിറാജ് പ്രീതി , അബ്ദുല്ല മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *