ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടനം പുസ്തക പ്രകാശനം 16ന്

ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടനം പുസ്തക പ്രകാശനം 16ന്

 

കോഴിക്കോട്: പരപ്പില്‍ ജയന്തി രചിച്ച ചെറുകഥാ സമാഹാരമായ ചോയിച്ചിയമ്മയുടെ തീര്‍ഥാടനം പുസ്തക പ്രകാശനം 16ന് (ചൊവ്വ) വൈകിട്ട് 4മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്‍ , പ്രശസ്ത കവി പി.പി ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പിടി നിസാര്‍ അധ്യക്ഷത വഹിക്കും. ദര്‍ശനം സാംസ്‌കാരികവേദി രക്ഷാധികാരി എംഎ ജോണ്‍സണ്‍, ഡോ. പി ശ്രീമാനുണ്ണി, എഴുത്തുകാരി അജിത മാധവ്, താളിയോല സാംസാകാരിക വേദി പ്രസഡന്റ് പി.ഐ അജയന്‍ എഴുത്തുകാരന്‍ പരപ്പില്‍ അനില്‍ ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് ജയന്തി പരപ്പില്‍ മറുമൊഴി നടത്തും.
പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പികെ ജയചന്ദ്രന്‍ സ്വാഗതവും മഹിളാവീഥി മാഗസിന്‍ എഡിറ്റര്‍ എ.കെ അനീസ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *