വേവും നോവും നോവല്‍ പ്രകാശനം ചെയ്തു

വേവും നോവും നോവല്‍ പ്രകാശനം ചെയ്തു

വേവും നോവും നോവല്‍ പ്രകാശനം ചെയ്തു

 

കക്കോടി: പുരുഷു കക്കോടി രചിച്ച വേവും നോവും നോവല്‍ പ്രകാശനം എരകുളം, കക്കോടി ചുച്ചാസ് ഓഡിറ്റോറിയത്തില്‍ സാഹിത്യകാരന്‍ പി.പി. ശ്രീധരനുണ്ണി പുഷ്പകുമാരിക്ക് (തിക്കോടിയന്റെ മകള്‍) നല്‍കി പ്രകാശനം ചെയ്തു. പു.ക.സ. കക്കോടി മേഖല പ്രസിഡന്റ് ഷിബു മുത്താട്ട് അധ്യക്ഷത വഹിച്ചു.
കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എം സണ്ണി പുസ്തക പരിചയം നടത്തി. ജയ്ട്രേഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ അലീന ജയദീപ് വിശിഷ്ടാതിഥിയായിരുന്നു. പി.ടി. നിസാര്‍, (പബ്ലിഷര്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്), കെ.വി ശബരിമണി (കവി, ഗാനരചയിതാവ്)ബിജു രാമന്‍, സിപിഐ(എം), (കിഴക്കുംമുറി ലോക്കല്‍ സെക്രട്ടറി), എന്‍.പി. ബിജേഷ് (പ്രസിഡന്റ്, കോണ്‍ഗ്രസ് കക്കോടി ഈസ്റ്റ് മണ്ഡലം), ബോബി സി. മാത്യു, (അനൗണ്‍സര്‍, ആകാശവാണി, കോഴിക്കോട്), പി.എം ബിജു (സെക്രട്ടറി, യുവരശ്മി വായനശാല, കൊല്ലേരി താഴം), രത്നാകരന്‍ പാണ്ട്യാടത്ത് (അര്‍പ്പണ കലാസാംസ്‌കാരിക വേദി), നസീബ ബഷീര്‍, (തനിമ കലാസാംസ്‌കാരിക വേദി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുരുഷു കക്കോടി (ഗ്രന്ഥകര്‍ത്താവ്) മറുമൊഴി നടത്തി. രാജന്‍ കൊല്ലേരി (സംഘാടകസമിതി ചെയര്‍മാന്‍) സ്വാഗതവും പ്രേമാനന്ദന്‍ പണ്ട്യാടത്ത് (കണ്‍വീനര്‍, സംഘാടക സമിതി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *