ചരക്ക് വാഹനങ്ങള്‍ക്ക് ക്രമീകരണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീങ്ങി. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേ സമയം ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ടാകും. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങള്‍ക്ക് അനുവാദം നല്‍കുകയുള്ളൂ. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കോഴിക്കോട് നിന്നും റഡാറുകള്‍ എത്തിച്ച് പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. കളക്ടറുടെ യോഗത്തില്‍ പൊലീസ്, ഫയര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്ന് രാവിലെ പറഞ്ഞിരുന്നു. ആധുനിക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ എന്നുമാണ് കളക്ടര്‍ അറിയിച്ചത്. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്നും മന്ത്രി അറിയിച്ചിരുന്നു. ചെറിയ വാഹനങ്ങള്‍ മാത്രമേ രാവിലെ കടത്തിവിട്ടിരുന്നുള്ളൂ.
