മൈസൂര്‍- കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ത്ഥ്യമാക്കണം; ആക്ഷന്‍ കമ്മറ്റി

മൈസൂര്‍- കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ത്ഥ്യമാക്കണം; ആക്ഷന്‍ കമ്മറ്റി

കോഴിക്കോട്: 2024 ജനുവരി 5-ാം തിയതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ഓണ്‍ലൈനായി നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ച കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പാത ഒരു എക്കണോമിക് കോറിഡോര്‍ ആയാണ് വിഭാവനം ചെയ്യുന്നത്. 7134 കോടി രൂപയാണ് പദ്ധതി ചിലവ് കണക്കാക്കിയിട്ടുള്ളത്. ദേശീയ പാത 766ലെ രാത്രിയാത്ര നിരോധനവും, വയനാട് ചുരത്തിലെ അപര്യാപ്തതയും യാത്രക്കാരെയും, ചരക്ക് വാഹനങ്ങളെയും ബുദ്ധിമുട്ടിക്കുകയാണ്. ഇതിന് ഈ റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിക്കണ്ണന്‍ കെ.പി.ചെറുകാട്, ഒ.എം.കൃഷ്ണകുമാര്‍, പ്രവീണ്‍.എന്‍.യു, അബ്ദുല്‍ ലത്തീഫ്.പി, കെ.പി.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

മൈസൂര്‍- കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ്
ഹൈവേ യാഥാര്‍ത്ഥ്യമാക്കണം; ആക്ഷന്‍ കമ്മറ്റി

Share

Leave a Reply

Your email address will not be published. Required fields are marked *