ദില്ലി: ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിരപരാധിത്വം തെളിയിക്കണമെന്ന് ഉറച്ച നിലപാടെടുത്ത് എഐസിസി. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കാര്യങ്ങളെ കുറിച്ച് വ്യക്തമായ വിശദീകരണം കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍?ഗ്രസ് നേതാക്കളെ അറിയിച്ചത്.ആരോപണങ്ങളില്‍ രാഹുല്‍ തന്നെ പൊതുമധ്യത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്നാണ് നേതാക്കളുടെ നിലപാട്.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയില്‍ അയഞ്ഞതോടെയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എത്തിയത്.
എന്നാല്‍, രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം വേണ്ടത്ര ഇല്ലെന്നും രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെടുകയാണ് സിപിഎമ്മും ബിജെപിയും. തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഇത്തരം ആരോപണങ്ങളെന്നാണ് രാഹുലിന്റെ പരാമര്‍ശം.
