സംസ്‌കാര സാഹിതി പ്രഫഷണല്‍ നാടകോത്സവത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

സംസ്‌കാര സാഹിതി പ്രഫഷണല്‍ നാടകോത്സവത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കേരളത്തിലെ പ്രൊഫഷണല്‍ നാടക പ്രസ്ഥാനങ്ങള്‍ക്ക് വേദിയും പ്രോത്സാഹനവും നല്‍കുക, സാംസ്‌കാരിക മൂല്യങ്ങളും സാമൂഹിക ബോധവും ഉയര്‍ത്തി നാടകങ്ങളെ സമൂഹത്തിന്റെ സജീവ ഭാഗമാക്കുക എന്നിവയാണ് ലക്ഷ്യം

55,555/ രൂപയാണ് ഒന്നാം സമ്മാനം.കൂടാതെ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. മാത്രവുമല്ല വിവിധ വിഭാഗങ്ങളിലായി പത്തോളം പുരസ്‌കാരങ്ങളും സമ്മാനിക്കും.സംസ്ഥാനത്തുടനീളമുള്ള നാടക സമിതികളില്‍ നിന്നുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റ് അടക്കം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

എന്‍ട്രികള്‍ അയക്കേണ്ട വിലാസം:
പുഴനാട് ഗോപന്‍
ചെയര്‍മാന്‍
സംസ്‌കാര സാഹിതി
തിരുവനന്തപുരം ജില്ലാ കമ്മിറ്റി
പുഴനാട് പി.ഒ, തിരുവനന്തപുരം 695125

കൂടുതല്‍ വിവരങ്ങള്‍ക്ക് 9497022280, 9633509289, 9446378904, 9400598000 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മെയില്‍ – [email protected]

 

 

സംസ്‌കാര സാഹിതി പ്രഫഷണല്‍ നാടകോത്സവത്തിന്
എന്‍ട്രികള്‍ ക്ഷണിക്കുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *