ബി.എം.എച്ച്- മാസ്റ്റര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്; ഫിക്ച്ചര്‍ റിലീസും ട്രോഫി അനാഛാദനവും നടത്തി

ബി.എം.എച്ച്- മാസ്റ്റര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്; ഫിക്ച്ചര്‍ റിലീസും ട്രോഫി അനാഛാദനവും നടത്തി

ബി.എം.എച്ച്- മാസ്റ്റര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്; ഫിക്ച്ചര്‍ റിലീസും ട്രോഫി അനാഛാദനവും നടത്തി

 

കോഴിക്കോട്: കാലിക്കറ്റ് മാസ്റ്റര്‍ ക്രിക്കറ്റേര്‍സിന്റെ നേതൃത്വത്തില്‍ ഏഴാമത് ബിഎം എച്ച്- മാസ്റ്റര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്ച്ചര്‍ റിലീസും ട്രോഫി അനാവരണം നടന്നു. ഹോട്ടല്‍ സ്പാനില്‍ നടന്ന ചടങ്ങില്‍
ബി എം എച്ച് അത്യാഹിത വിഭാഗം ക്ലസ്റ്റര്‍ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീന്‍, ഓര്‍ത്തോവിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രജനീഷ്,കരാടന്‍ ലാന്‍ഡ്‌സ് എം ഡി സുലൈമാന്‍ കാരാടന്‍, ക്യാപ് ഇന്‍ഡക്‌സ്
എം ഡി -തൊയ്യിബ് മൊയ്തീന്‍, ഡാഫോഡില്‍സ് ചെയര്‍മാന്‍ ആദം ഒജി, എല്ലിസ്റ്റോ എം ഡി ഷഹദ് ബംഗള എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.3 വിഭാഗങ്ങളിലായി 30 ടീമുകളും 300 കളിക്കാരും പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്ച്ചര്‍ ( മത്സര ഷെഡ്യൂള്‍ ) സി എം സി ഐ ടി ഹെഡ് താജുദ്ധീന്‍ മാളിയേക്കല്‍
പ്രകാശനം ചെയ്തു. മത്സരങ്ങള്‍ ആഗസ്റ്റ് 14 മുതല്‍ 17 വരെ നടക്കാവ് ഗെയിം ഓണ്‍ ടര്‍ഫില്‍ നടക്കും.
കാലിക്കറ്റ് മാസ്റ്റര്‍ ക്രിക്കറ്റേഴ്‌സ് പ്രസിഡന്റ് ഫൗസല്‍ ഹസ്സന്‍, സെക്രട്ടറി ഫറൂക്ക് അലി, ട്രഷറര്‍ കെ അല്‍ത്താഫ്, വൈസ് പ്രസിഡന്റ് പി.പി മെഹറൂഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ ജാബിര്‍ സാലിഹ്, കെ.എം അക്താബ് , രക്ഷാധികാരി
ഒ മമ്മുദു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *