ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംസ്ഥാനതല സംഘടന – എ. കെ. ടി. പി. എ പുതിയ ഭാരവാഹികളായി

ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംസ്ഥാനതല സംഘടന – എ. കെ. ടി. പി. എ പുതിയ ഭാരവാഹികളായി

ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംസ്ഥാനതല സംഘടന – എ. കെ. ടി. പി. എ പുതിയ ഭാരവാഹികളായി

 

കോഴിക്കോട്: ഓള്‍ കേരളൈറ്റ് ടൂര്‍ പാക്കേജേര്‍സ് അസോസിയേഷന്‍ (എ.കെ.ടി.പി.എ) 2025 – 26 വാര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആസിഫ് പത്തൂര്‍ (പ്രസിഡന്റ്),ബാസില്‍ യൂസുഫ് (സെക്രട്ടറി), ഷിബിന്‍ ബഷീര്‍ (,ട്രഷറര്‍) സി എ നാസര്‍ സി എ, നിസാര്‍ ഇസ്മായില്‍ ( വൈസ് പ്രസിഡന്റുമാര്‍) പി. നൗഫല്‍, മുഹമ്മദ് ഹാരിസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. അശോകപുരം ജി എം ഐ ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സി.എ നാസര്‍ അധ്യക്ഷത വഹിച്ചു. കെ ജിംജിഷ്, സിവി ശ്യാംജിത്ത് , സി എ അംജിത്ത്, സ്മാസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കേരളം, തമിഴ്‌നാട്,കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സുഗമമായി സേവനം നടത്താന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കണമെന്ന് യോഗം ടൂറിസം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടൂറിസം ക്ലബ് രൂപീകരിച്ച് സംഘടനയുമായി സഹകരിപ്പിച്ച് വിനോദ സഞ്ചാര യാത്രകള്‍ സുഗമമാക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *