യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ ജീവിക്കാം; യോഗാചാര്യ പി.ഉണ്ണിരാമന്‍

യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ ജീവിക്കാം; യോഗാചാര്യ പി.ഉണ്ണിരാമന്‍

യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ ജീവിക്കാനാകുമെന്ന് പ്രമുഖ യോഗാചാര്യ പി. ഉണ്ണിരാമന്‍ പറഞ്ഞു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, നടുവേദന, കാല്‍മുട്ട് വേദന, കഴുത്ത് വേദന ഉള്‍പ്പെടുന്ന ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്ക് യോഗയിലൂടെ പരിപൂര്‍ണ്ണ പരിഹാരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലക്കളത്തൂരിലുള്ള തപോവനം പതജ്ഞലി യോഗ റിസര്‍ച്ച് സെന്ററിലെ ട്രീറ്റ്‌മെന്റിലൂടെ, പ്രമുഖ ആശുപത്രിയില്‍ നടുവേദനയ്ക്ക് ഓപ്പറേഷനല്ലാതെ പരിഹാരമില്ലെന്ന് പറഞ്ഞ രോഗിയെ യോഗയിലൂടെ സുഖപ്പെടുത്തിയിട്ടുണ്ട്. നിരവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാന്‍ യോഗയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആയൂര്‍വ്വേദ മെഡിക്കള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മറ്റിയും, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും, അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച മഴക്കാല കര്‍ക്കടക മെഡിക്കല്‍ ക്യാമ്പില്‍ മാധ്യ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വിജിലന്‍സ് സൂപ്രണ്ട് ഓഫ് പൊലീസ് കെ.പി.അബ്ദുല്‍ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്, അസോസിയേഷന്‍ സംസ്ഥാന മാനുഫാക്ചറിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മനോജ് കാളൂര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. ബി.ജി അഭിലാഷ്, സംസ്ഥാന മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ.എസ് വിമല്‍ കുമാര്‍, ജില്ലാ സെക്രട്ടറി ഡോ. കെ. സന്ദീപ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അഞ്ജു കൃഷ്ണ സംസാരിച്ചു.

യോഗ ദിനചര്യയാക്കിയാല്‍ രോഗങ്ങളില്ലാതെ

ജീവിക്കാം; യോഗാചാര്യ പി.ഉണ്ണിരാമന്‍

Share

Leave a Reply

Your email address will not be published. Required fields are marked *