തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന 36 പ്രവാസി സംഘടനകളുടെ കേന്ദ്ര ഏകോപന സമിതിയായ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 21-ാമത് വാര്‍ഷിക ആഘോഷം 22ന് (വള്ളിയാഴ്ച)ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തിരുവനന്തപുരം തമ്പാനൂര്‍ ഡി മോറ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 200 പേര്‍ പങ്കെടുക്കും. വിദേശ മലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
കര്‍ണ്ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍, മുന്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ്..ശ്രീധരന്‍ പിള്ള, മന്ത്രിമാരായ ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി, ജെ. ചിഞ്ചു റാണി,പ്രൊഫ: പി.ജെ. കുര്യന്‍, വി.ജോയ് എം.എല്‍.എ , സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, പന്ന്യന്‍ രവീന്ദ്രന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ആഘോഷ നടത്തിപ്പിലേക്ക് പ്രൊഫ.പി.ജെ.കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍ രക്ഷാധികാരികള്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ചെയര്‍മാന്‍, ശശി.ആര്‍. നായര്‍ ജനറല്‍ കണ്‍വീനര്‍, വില്ലറ്റ് കൊറേയ എറണാകുളം, സി.എസ്.ഹരിദാസ് പാലക്കാട്, ഡോ.ഷൈനി മീര കാര്‍ത്തികപ്പള്ളി, ലൈജു റഹീം കോഴിക്കോട്, സി.പി. റഷീദ് മാസ്റ്റര്‍ , വി.രാമചന്ദ്രന്‍ കണ്ണൂര്‍, സത്താര്‍ ആവിക്കര കാസര്‍കോട്, രഞ്ചിത് മുല്ലമം ചെന്നൈ എന്നിവര്‍ വൈസ്‌ചെയര്‍മാന്മാരായും പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പ്രോഗ്രാം ചീഫ് കോ- ഓര്‍ഡിനേറ്റര്‍, അജിത് കട്ടയ്ക്കാല്‍, കലാ റാണി, മണക്കാട് നൂറുല്‍ ഹസന്‍ എന്നിവര്‍ കണ്‍വീനറന്മാരായി 27 പേരടങ്ങിയ സ്വാഗത സംഘത്തെ തിരഞ്ഞെടുത്ത്. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള സെമിനാര്‍,കൗണ്‍സിലിന്റെ കേരള ഘടക രൂപീകരണവും
അനുമോദനം, 21-ാമത് എന്‍.ആര്‍ ഐ ഗ്ലോബല്‍ ആക്ടിവേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം , കലാ പരിപാടികള്‍ എന്നിവ ആഘോഷത്തോടനുബന്ധിച്ചു നടക്കും.
പ്രതിനിധി രജിസ്‌ട്രേഷന് 98471 31 456 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
എന്‍.ആര്‍.ഐ സുവര്‍ണ്ണ സംഗമം 22 ന്
