ജീവിതാനുഭവങ്ങളുടെ പങ്കുവെക്കല്‍ ഇല്ലാതാകുമ്പോള്‍ കുടുംബം ശിഥിലമാകുന്നു;ഡോ.വി.എന്‍. സന്തോഷ്‌കുമാര്‍

ജീവിതാനുഭവങ്ങളുടെ പങ്കുവെക്കല്‍ ഇല്ലാതാകുമ്പോള്‍ കുടുംബം ശിഥിലമാകുന്നു;ഡോ.വി.എന്‍. സന്തോഷ്‌കുമാര്‍

കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ പങ്കുവെക്കല്‍ നഷ്ടമാകുന്നിടത്ത് കുടുംബ ബന്ധങ്ങള്‍ക്ക് അകല്‍ച്ചയുണ്ടാകുന്നുവെന്ന് ഡോ.വി.എന്‍ സന്തോഷ് കുമാര്‍. മുന്‍വിധികളില്ലാതെയുള്ള പഴയകാല സ്‌നേഹ ബന്ധങ്ങളുടെ പരമ്പരകളെ നിലനിര്‍ത്താനാകുന്നില്ലെങ്കില്‍ നമ്മുടെ യുവത്വം തെരുവുകളില്‍ ലഹരിയില്‍ തിമിര്‍ത്താടുമെന്നും അദ്ദേഹം പറഞ്ഞു. കേരള അയേണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ബാലുശ്ശേരി ബ്ലോക്കിന്റെ കുടുംബ സംഗമത്തില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അറിയുവാനും അവരെ വായിച്ചെടുക്കുവാനുള്ള കഴിവ് നാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു എം കെ. ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഫൈസല്‍.സി.വി.കൃഷ്ണന്‍.എം, ലിബീഷ്. കെ.പി, ശശി. പി, രാജീവന്‍, സത്യന്‍, പ്രമോദ്, തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ആയുഷ്. എസ്, ജിഷ്ണു. പി, വിഷ്ണു. എം. കെ എന്നിവരെ യോഗം അഭിനന്ദിച്ചു.

 

ജീവിതാനുഭവങ്ങളുടെ പങ്കുവെക്കല്‍ ഇല്ലാതാകുമ്പോള്‍
കുടുംബം ശിഥിലമാകുന്നു;ഡോ.വി.എന്‍. സന്തോഷ്‌കുമാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *