ഡോ.ഹാര്‍ട്ട് പുസ്തകം ഷെവ.സി.ഇ.ചാക്കുണ്ണി ഏറ്റുവാങ്ങി

ഡോ.ഹാര്‍ട്ട് പുസ്തകം ഷെവ.സി.ഇ.ചാക്കുണ്ണി ഏറ്റുവാങ്ങി

കോഴിക്കോട്: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ഹൃദയ ചികിത്സാ രംഗത്ത് വ്യത്യസ്ത ചികിത്സാ രീതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന ഡോ.കെ.കുഞ്ഞാലിയുടെ ആത്മ കഥയായ ഡോ.ഹാര്‍ട്ട് വ്യാപാര പ്രമുഖനും, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി ഡോ.കെ.കുഞ്ഞാലിയില്‍ നിന്ന് ഏറ്റുവാങ്ങി. ഡോ.കെ.കുഞ്ഞാലിയെ അരനൂറ്റാണ്ടു കാലമായി തനിക്ക് നേരിട്ട് അറിയാമെന്നും ഹൃദയ ചികിത്സാ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഷെവ.സി.ഇ.ചാക്കുണ്ണി പറഞ്ഞു. ജീവിതാനുഭവങ്ങളുടെ നേര്‍ ചിത്രമായ ഡോ.ഹാര്‍ട്ട് വരും കാല തലമുറക്ക് വഴികാട്ടിയാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വീട്ടില്‍ വന്ന് ഡോ.ഹാര്‍ട്ട് പുസ്തകം നേരിട്ട് വാങ്ങുന്ന വ്യക്തിയാണ് ഷെവ.സി.ഇ.ചാക്കുണ്ണിയെന്ന് ഡോ.കെ.കുഞ്ഞാലി പറഞ്ഞു. ചടങ്ങില്‍ ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിച്ച പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പബ്ലിഷറും ചീഫ് എഡിറ്ററുമായ പി.ടി.നിസാര്‍, യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.പി.വാസു എന്നിവര്‍ സംബന്ധിച്ചു.

 

 

ഡോ.ഹാര്‍ട്ട് പുസ്തകം ഷെവ.സി.ഇ.ചാക്കുണ്ണി ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *