കോട്ടക്കല്‍: എന്‍.എസ്.എസ്. കരയോഗം ഹയര്‍ സെക്കന്ററി സ്കൂള്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന് കുട്ടി വാര്യര്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി കെ ഗിരീശന് പിള്ള, സെക്രട്ടറി ജി മുരളീധരന് നായര്‍, ജോ സെക്രട്ടറി ശ്രീനിവാസന്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായി ഉള്ളാട്ടില്‍ ഉണ്ണികൃഷ്ണ മേനോന്, അഡ്വ.ഗോപാലകൃഷ്ണപിള്ള, പി ടി എ പ്രസിഡണ്ട് സിന്ധു എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ മധുസൂധനന് പിള്ള സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ആതിര നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
