കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ നിന്ന് ദര്‍ശനം സാംസ്കാരിക വേദി രക്ഷാധികാരി എം.എ.ജോണ്സണ് പത്രാധിപര്‍ പി.ടി.നിസാറില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ചു. ഡിസ്കൗണ്ട് നിരക്കില്‍ ഇരുപതോളം പുസ്തകങ്ങളാണ് വാങ്ങിയത്. ചടങ്ങില്‍ സി.പി.മാമുക്കോയ, പുരുഷു കക്കോടി, സി.പി.ആലിക്കോയ, എം.ഗോകുല്‍ദാസ്, കെ.എഫ്.ജോര്‍ജ്, ആര്.കെ.ഇരവില്‍, ടി.ഹസ്സന്, ഇസ്മയില്‍ പുനത്തില്‍, പരപ്പില്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു.