ഖാസി ഫൗണ്ടേഷന്‍ കിടപ്പാടം ഭവന പദ്ധതി 3 -ാമത്തെ വീട് നിര്‍മ്മാണം ആരംഭിച്ചു

ഖാസി ഫൗണ്ടേഷന്‍ കിടപ്പാടം ഭവന പദ്ധതി 3 -ാമത്തെ വീട് നിര്‍മ്മാണം ആരംഭിച്ചു

കോഴിക്കോട്: ഖാസി ഫൗണ്ടേഷന്‍ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കിടപ്പാടം ഭവന പദ്ധതിയിലെ 3 -ാമത്തെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. എം.കെ.റോഡില്‍ എഴുത്തച്ചന്‍ കണ്ടി പറമ്പില്‍ നിര്‍മ്മിക്കുന്ന ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം സാല്‍പിഡോ ഡയറക്ടര്‍ നാസിം ബക്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പദ്ധതിയുടെ ഫിനാന്‍സ് ചെയര്‍മാന്‍ സി.എ.ഉമ്മര്‍കോയ അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ പി. മുഹ്‌സിന വിശിഷ്ടാതിഥിയായി.
പ്രോജക്ട് ചെയര്‍മാന്‍ എം.വി. മുഹമ്മദലി, ജനറല്‍ കണ്‍വീനര്‍ സി.പി. മാമുക്കോയ, പി.കെ. മൊയ്തീന്‍ കോയ, കെ.പി. മമ്മത് കോയ,എന്‍.സി.അബ്ദുള്ളക്കോയ, ആര്‍ ജയന്ത് കുമാര്‍, പ്രശാന്ത് കളത്തിങ്കല്‍, കെ. മുഹമ്മദ് നാസര്‍ എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
നഗരത്തില്‍ 3 സെന്റിന്് താഴെ ഭൂമിയുള്ള കിടപ്പു രോഗികളുള്ള നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള 10 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് കിടപ്പാടം.ഒരു കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണം ആരംഭിച്ച 3 ഭവനങ്ങളും ജൂലൈ അവസാനത്തോടെ കൈമാറും.

 

ഖാസി ഫൗണ്ടേഷന്‍ കിടപ്പാടം ഭവന പദ്ധതി
3 -ാമത്തെ വീട് നിര്‍മ്മാണം ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *