കോഴിക്കോട്: വീട്ടു മുറ്റത്തൊരു തൈ എന്ന പദ്ധതിയിലൂടെ ലോക പരിസ്ഥിതി ദിനത്തില്‍ ആയിരം വൃക്ഷതൈകള്‍ നല്കി സിയസ് കൊ വനിതാ വേദി സംഘടിപ്പിച്ച വിതരണോല്‍ഘാടനം കൃഷിഭവന് അസിസ്റ്റന്റ് ഓഫീസര്‍ പി.നാരായണന് നിര്‍വ്വഹിച്ചു.വനിതാവേദി ചെയര്‍പെഴ്സണ്‍ ബ്രസിലീയ ശംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
സിയസ്കൊ ജനറല്‍ സിക്രട്ടറി എം.വി. ഫസല്‍ റഹ്മാന്, സിക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, കോ- ഓഡിനേറ്റര്‍ സന്നാഫ് പാലക്കണ്ടി, വനിതാ വേദി സിക്രട്ടറി സാബിറ മേലേക്കണ്ടി, എസ്.എ.ഖുദ്സി, പി. എന്‍ വലീദ്, കെ.പി. മുഹമ്മദ് കോയ, എസ്.വി. ബറാഖ്, ഷക്കീല പത്തറക്കല്‍, എം. റഹിയാന എന്നിവര്‍ സംസാരിച്ചു.
