കോഴിക്കോട്: കേരളസ്റ്റേറ്റ് മാപ്പിള സോങ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അളകാപുരിയില്‍ നടന്നു. 50-ാം വാര്‍ഷികം അടുത്ത വര്‍ഷം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു.എം.പി. ഇമ്പിച്ചമ്മദ് പ്രമേയം അവതരിപ്പിച്ചു
ഡോ. കെ. കുഞ്ഞാലിയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. അബ്ദുള്ള കോയ ജനറല്‍ സെക്രട്ടറി, എം. വി. കുഞ്ഞാമു ട്രഷറര്‍, എഞ്ചിനീയര്‍ കെ. സലീം, ആര് ജയന്ത് കുമാര്‍, പി.കെ. മൊയ്തീന്‍കോയ (കെന്‍സ) (വൈസ് പ്രസിഡണ്ടുമാര്‍), ഗാമ അസ്ലം, സമീര്‍ എന്‍.സി, ഹനീഫ ടി.പി. (സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.

ജന. സെക്രട്ടറി എന്‍.സി. അബ്ദുള്ളകോയ സ്വാഗതവും സെക്രട്ടറി ഗാമ അസ്ലം നന്ദിയും പറഞ്ഞു.
ഡോ.കെ.കുഞ്ഞാലി മാപ്പിള സോങ് അസോസിയേഷന് പ്രസിഡന്റ്
