തത്ത്വ ആര്‍ക്കിടെക്ചറല്‍& ഇന്റീരിയല്‍ ഡിസൈന്‍ ഉത്ഘാടനം ചെയ്തു
കോഴിക്കോട്; തത്ത്വ ആര്‍ക്കിടെക്ചറല്‍& ഇന്റീരിയല്‍ ഡിസൈനിങ്ങിന്റെ ഉത്ഘാടനം സേഷല്സ് അംബാസിഡര്‍ ഓഫ് ദി റിപ്പബ്ലിക് സേഷല്സ് ടു ഇന്ത്യ ഹാരിസോവ ലാലറ്റിയാന എക്കോവ്ഷ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഗ്രീന്മാന് ഓഫ് ഇന്ത്യ ഡോ. കെ. അബ്ദുല്‍ ഗാനി , ജെ.ആര് കെ റെഡ്ഡി ചെയര്മാന് ആന്‍ഡ് എംഡി മാര്‍ഗ് ഗ്രൂപ്പ്, തത്ത്വ ആര്‍ക്കിടെക്ചറല്‍ ഇന്റീരിയല്‍ ഡിസൈന്‍ ഫൗണ്ടറും പ്രിന്‍സിപ്പല്‍ ആര്‍കിടെക്ടുമായ സയൂജ് വിജയകുമാര്‍, വിജയകുമാര്‍ കെ, സിന്ധു സിപി, രൂപരാജ്, എപി, ബിന്ദു രൂപരാജ്, സുരേഷ് ബാബു, രമേശന് വടകര എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് കിഴക്കേ നടക്കാവില്‍ ഖത്തര്‍ പ്ലാസ ബില്‍ഡിങ്ങിലാണ് തത്ത്വ ആര്‍ക്കിടെക്ചറല്‍& ഇന്റീരിയല്‍ ഡിസൈന്‍ പ്രവര്‍ത്തിക്കുന്നത്.