ഉമിക്കരിയില്‍ നിന്ന് നൂതന ഉല്‍പ്പന്നം പവിഴം റൈസിന്റെ സി വിറ്റ ലോഞ്ച് ചെയ്തു

ഉമിക്കരിയില്‍ നിന്ന് നൂതന ഉല്‍പ്പന്നം പവിഴം റൈസിന്റെ സി വിറ്റ ലോഞ്ച് ചെയ്തു

ഉമിക്കരിയില്‍ നിന്ന് നൂതന ഉല്‍പ്പന്നം പവിഴം റൈസിന്റെ സി വിറ്റ ലോഞ്ച് ചെയ്തു

അങ്കമാലി: ഉമിക്കരിയില്‍ നിന്ന് പവിഴം റൈസും അക്വ സിങ്ക് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് റിസര്‍ച്ച് സ്ഥാപനവും വികസിപ്പിച്ചെടുത്ത് സിവിറ്റയുടെ ലോഞ്ചിങ് പവിഴം റൈസ് മില്‍ കൂവപ്പടി അങ്കണത്തില്‍ സിംബാബ്‌വേ ഇന്‍ഡസ്ട്രീസ് ഡെപ്യൂട്ടി മിനിസ്റ്റര്‍ രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡിയും, സിംബാബ്‌വേ ഇന്ത്യ അംബാസിഡര്‍ സ്റ്റെല്ല നോകോമോയും ചേര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു.

വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ബയോ ജനിക് വേസ്റ്റ് റൈസ് ഹസ്‌ക് ആഷ് പലപ്പോഴും സംസ്‌കരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനൊരു പരിഹാരവുമായി പ്രധാന വ്യവസായ ഗ്രൂപ്പായ ‘പവിഴം റൈസ് ഗ്രൂപ്പും’ ‘അക്വ സിങ്ക് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന റിസര്‍ച്ച് സ്ഥാപനവും സംയുക്തമായി വര്‍ഷങ്ങളായി നടത്തി വന്ന പഠന ഗവേഷണങ്ങളില്‍ നിന്നും റൈസ് ഹസ്‌ക് ആഷ് ഉപയോഗിച്ച് കാര്‍ഷിക ഉല്പാദന ക്ഷമതയും മണ്ണിന്റെ ഫലഭൂവിഷ്ടതയും വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ള സി വിറ്റ എന്ന ഉത്പന്നം വികസിപ്പിച്ചെടുത്തു.

സി വിറ്റ എന്നത് ഒരു നൂതന കണ്ടുപിടുത്തമാണ്, ഇത് വ്യവസായങ്ങളുടെ ഉപയോഗശൂന്യമായ ഉപോല്‍പ്പന്നമായ റൈസ് ഹസ്‌ക് ആഷിനെ (ആര്‍എച്ച്എ) ബയോജെനിക് സിലിക്ക ഫെര്‍ട്ടിലൈസര്‍ ബ്രിക്ക് ആക്കി മാറ്റുന്നു. ഈ ബ്രിക്കുകള്‍ സിലിക്കണ്‍ ഡൈ ഓക്‌സൈഡിന്റെയും വെള്ളത്തിന്റെയും സ്വാഭാവിക ധ്രുവ ബന്ധന ഗുണങ്ങളെ പരമാവധി സമ്മര്‍ദ്ദത്തില്‍ ഒതുക്കി, കൃഷിക്ക് കാര്യക്ഷമവും സുസ്ഥിരവുമായ സിലിക്ക സ്രോതസ്സ് സൃഷ്ടിക്കുന്നു. ജലസേചന വെള്ളത്തിലോ മണ്ണിലോ ലയിച്ചുകൊണ്ട്, ബ്രിക്കുകള്‍ ക്രമേണ ജൈവ ലഭ്യതയുള്ള സിലിക്ക പുറത്തുവിടുന്നു, കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് നെല്ല്, സുഗന്ധവ്യഞ്ജന വിളകളെ ശക്തിപ്പെടുത്തുന്നു. കാര്‍ഷിക മാലിന്യങ്ങള്‍ പുനര്‍നിര്‍മ്മിച്ചും, പാരിസ്ഥിതിക ആഘാതം കുറച്ചും, കൃത്രിമ വളങ്ങള്‍ക്ക് പകരം താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഒരു ബദല്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു. കൂടാതെ, ഇത് മണ്ണിന്റെ ജൈവവൈവിധ്യവും മൊത്തത്തിലുള്ള വിള പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും സുസ്ഥിരവും ലാഭകരവുമായ കാര്‍ഷിക രീതികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പവിഴം റൈസ് മില്‍ കൂവപ്പടി അങ്കണത്തില്‍ സിംബാബ്‌വേ ഇന്‍ഡസ്ട്രീസ് ഡെപ്യൂട്ടി മിനിസ്റ്റര്‍ രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡിയും, സിംബാബ്‌വേ ഇന്ത്യ അംബാസിഡര്‍ സ്റ്റെല്ല നോകോമോയും ചേര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍, പവിഴം ഗ്രൂപ്പ് ചെയര്‍മാന് എന്‍പി ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ എന്‍.പി ആന്റണി, ഡയറക്ടര്‍മാരായ റോബിന്‍ ജോര്‍ജ്, റോയ് ജോര്‍ജ്, റിയ ജോര്‍ജ്, ഗോഡ്വിന്‍ ആന്റണി എന്നിവരും സംബന്ധിച്ചു.

 

സീ വിറ്റ

Share

Leave a Reply

Your email address will not be published. Required fields are marked *