നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം വേണം, ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം വേണം, ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കും. മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹരജി നല്‍കുന്നത്.

ഈ മാസം 31ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. 31ന് അധികകുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും വ്യക്തമാക്കും.

കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *