തിരുവനന്തപുരം: വിദ്വേഷപ്രസംഗത്തിന് റിമാന്‍ഡിലായ പി.സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പി.സി ജോര്‍ജിനെ ഒരു മണിക്കൂറെങ്കിലും ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ആണിതെന്നും ഷോണ്‍ ആരോപിച്ചു.
പി.സി ജോര്‍ജ് ഇസ്‌ലാമിനെതിരേയല്ല മറിച്ച് മത തീവ്രവാദത്തിനെതിരേയാണ് പ്രസംഗിച്ചതെന്ന് ഷോണ്‍ പറഞ്ഞു. അതിനാല്‍ തന്നെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് തന്റെ പിതാവ് പി.സി ജോര്‍ജെന്ന് ഷോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ പ്രവൃത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ളതാണ്. മറിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ അറസ്റ്റും നടപടികളും ഉണ്ടാവില്ലെന്നും അദ്ദേഹം പറകഞ്ഞു.