കോഴിക്കോട്: പുറക്കാമല ഖനന നീക്കത്തിനെതിരെ വന്‍ ജന പങ്കാളിത്തത്തോടെ നടന്ന ജനകീയ മാര്‍ച്ച് ക്വാറി മാഫിയയ്ക്ക് താക്കീതായി.
സമരപന്തലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുറക്കാമലയിലേക്ക് കയറുന്ന റോഡില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു പോലീസ് വലയം ഭേദിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പുറക്കാ മലയില്‍ കയറി. ഖനന നീക്കം ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമരസമിതി കണ്‍വീനര്‍ എം എം പ്രജീഷ് കെ. ലോഹ്യ, കെ.എം കമല, കമ്മന അബ്ദുള്‍ റഹിമാന്‍, ഡി.കെ. മനു, ആര് എം അമ്മദ്
റിന്‍ജുരാജ് , കമ്മന ഇസ്മയില്‍, എം.കെ മുരളീധരന്, നാരായണന് മേലാട്ട് വി.എ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അഷീദ നടുക്കാട്ടില്‍, സറീനഒളോറ, എ.കെ. ബാലകൃഷ്ണന്, വി.പി മോഹനന്, പി. അസയിനാര്‍, ടി. പി വിനോദന്‍, മധുപുഴയരികത്ത്, വേണുഗോപാല്‍ കോറോത്ത് എന്നിവര്‍ നേതൃത്വം നല്കി.
ക്വാറി മാഫിയയ്ക്ക് താക്കീതായി പുറക്കാമല ജനകീയ മാര്‍ച്ച്