പ്രവാസിയെ മര്‍ദ്ദിച്ചുകൊന്ന കേസ്: മുഖ്യപ്രതി യഹിയ പിടിയില്‍

പ്രവാസിയെ മര്‍ദ്ദിച്ചുകൊന്ന കേസ്: മുഖ്യപ്രതി യഹിയ പിടിയില്‍

പെരിന്തല്‍മണ്ണ: പ്രവാസിയായ അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടിയിലായത്. അബ്ദുല്‍ ജലീലിനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് യഹിയ മുങ്ങുകയായിരുന്നു.

രഹസ്യകേന്ദ്രത്തില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് യഹിയയെ പിടികൂടിയത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് യഹിയക്ക് നിരവധിയാളുളെുടെ സഹായം ലഭ്യമായിരുന്നു. അതിനാലാണ് ഇയാളെ പിടികൂടാന്‍ വൈകിയതെന്ന് പോലിസ് പറഞ്ഞു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജലീലിന്റെ കൊലപാതകത്തില്‍ എത്തിയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *