രേവതി പട്ടത്താനം 13ന്

രേവതി പട്ടത്താനം 13ന്

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ രേവതി പട്ടത്താനം 13ന് ബുധനാഴ്ച ആഘോഷിക്കുമെന്ന് സാമൂതിരി രാജ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍.രാമവര്‍മ്മയും തളി എക്‌സക്യൂട്ടീവ് ഓഫീസര്‍ ബി.മനോജ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് തളി മഹാക്ഷേത്രത്തില്‍ ശാസ്ത്ര സദസ്സ് നടക്കും. 8 മണിക്ക് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദ പണ്ഡിതന് സാമൂതിരി രാജ പണക്കിഴി സമ്മാനിക്കും. തുടര്‍ന്ന് പട്ടത്താന സദസ്സ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍.മുരളി മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു ആശംസ നേരും. മനോരമ തമ്പുരാട്ടി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ആര്‍.കെ.ദാമോദരന് സമ്മാനിക്കും. തുടര്‍ന്ന് ഋഗ്വേദ സംഹിതയും പ്രൊഫ.ഇ രാജനും സംഘത്തിന്റെയും വാക്യാര്‍ത്ഥ സദസ് നടക്കും. ഉച്ചക്ക് അക്ഷര ശ്ലോക സദസ്സും ദക്ഷിണമൂര്‍ത്തി സങ്കല്‍പ്പം എന്ന വിഷയത്തെപ്പറ്റി വയപ്രം വാസുദേവ പ്രസാദിന്റെ പ്രഭാഷണവും, കോഴിക്കോടിന്റെ സംസ്‌കൃത പാരമ്പര്യം എന്ന വിഷയത്തെപ്പറ്റി പ്രൊഫ.സുദേവ് കൃഷ്ണ ശര്‍മ്മയുടെ പ്രഭാഷണവും നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എം.പി.മുഖ്യാതിഥിയാവും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും. മികച്ച കവിതാ സമാഹാരത്തിനുള്ള കൃഷ്ണ ഗീതി പുരസ്‌ക്കാരം കെ.ജയകുമാറിന്റെ പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനും, മികച്ച കൃഷ്ണനാട്ട കലാകാരനുള്ള പുരസ്‌കാരം കൃഷ്ണനാട്ടം വേഷത്തിന്റെ ശില്‍പ്പി കെ.വി.ജനാര്‍ദ്ദനന്‍ നായര്‍ക്കും സമ്മാനിക്കും. സംസ്‌കൃത വിജയികള്‍ക്കുള്ള സമ്മാനദാനവും, തുടര്‍ന്ന് ശ്രാവണി കൈകൊട്ടികളിയും അരങ്ങേറും. രാത്രി 7 മണിക്ക് ക്ഷേത്ര കലാനിലയം ഗുരുവായൂര്‍ അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം (കഥ-കാളീയമര്‍ദ്ദനം) ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി.എം.ബാലകൃഷ്ണ ഏറാടി, തളി ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ പി.കെ.പ്രദീപ് കുമാര്‍ രാജ എന്നിവരും പങ്കെടുത്തു.

 

 

 

രേവതി പട്ടത്താനം 13ന്

Share

Leave a Reply

Your email address will not be published. Required fields are marked *