കൂടൊരുക്കാം ചേര്‍ത്ത്പിടിക്കാം; ഏകദിന ചിത്രകലാ ക്യാമ്പ് 14ന്

കൂടൊരുക്കാം ചേര്‍ത്ത്പിടിക്കാം; ഏകദിന ചിത്രകലാ ക്യാമ്പ് 14ന്

കോഴിക്കോട്: വയനാട്ടിലെ പനമരത്തെ ആദിവാസികളായ അഞ്ച് അനാഥ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ ക്യാന്‍വാസ് ഗ്രൂപ്പിലെ 25 ഓളം ചിത്രകാരന്മാര്‍ 14ന് ശിശുദിനത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ക്യാമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പരിപാടി കാലത്ത് 11 മണിക്ക് എം.കെ.രാഘവന്‍.എ.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാതൃഭൂമി മുന്‍ ചീഫ് ആര്‍ട്ടിസ്റ്റ് മദനന്‍, സാമൂഹ്യ പ്രവര്‍ത്തകയും സംവിധായകയും, അഭിനേത്രിയുമായ പ്രിയ ഷൈന്‍ എന്നിവരും ക്യാന്‍വാസില്‍ സംബന്ധിക്കും.

ക്യാമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ മാസ്റ്റര്‍ (ചാരിറ്റി ചെയര്‍മാന്‍), പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജയ് പി ഈശ്വര്‍ പ്രിയ ശ്രീലത, ശില്‍പി ഗുരുകുലം ബാബു എന്നിവര്‍ പങ്കെടുത്തു.

 

 

കൂടൊരുക്കാം ചേര്‍ത്ത്പിടിക്കാം;
ഏകദിന ചിത്രകലാ ക്യാമ്പ് 14ന്

Share

Leave a Reply

Your email address will not be published. Required fields are marked *