കോഴിക്കോട്: അപ്പു നെടുങ്ങാടി സ്മാരക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കൈരളി ശ്രീ തിയേറ്റര്‍ മിനി ഹാളില്‍ നടന്ന ചടങ്ങ് കെ.സേതുരാമന് ഐപിഎസ്( ഉത്തരമേഖല ഐ.ജി.) ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ.ടി കെ രാമകൃഷ്ണന്, പി.എന്‍.ബി കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി സര്‍ക്കിള്‍ ഹെഡ്ഡ് എന്‍.ടി.മധുസൂധനന് നായര്‍, ആര്‍ട്ടിസ്റ്റ് മദനന്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി. സൂര്യദാസ്, പി.അനില്‍ ബാബു,അപ്പു നെടുങ്ങാടിയുടെ പ്രപൗത്രി മീരാ പ്രതാപ്,പ്രപൗത്രന്‍ താരാനാഥ്,മറ്റു കുടുംബങ്ങള്‍, അവാര്‍ഡ് ജേതാക്കളായ ബന്ന ചേന്ദമംഗല്ലൂര്‍, പി.ആര്.രൂപ, അഡ്വ.ജി.വി.പങ്കജാക്ഷന്, എന്‍.ഷര്‍മിള എന്നിവര്‍ പങ്കെടുത്തു.
അനുസ്മരണ സമതി ചെയര്മാന് എന്‍.വി.ബാബുരാജ് അധ്യക്ഷനായി. കണ്‍വീനര്‍ പി.കെ.ലക്ഷ്മീദാസ് സ്വാഗതവും പി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.അവാര്‍ഡ് ജേതാക്കളെ, വൈസ് ചെയര്മാന് കെ .എം.ശശിധരന് പരിചയപ്പെടുത്തി. ട്രഷറര്‍ വി.ബാലമുരളി പുരസ്കാര ജേതാക്കളെ ആദരിച്ചു.
അപ്പു നെടുങ്ങാടി സ്മാരക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു