‘സുകൃതപഥം’ 26ന്

‘സുകൃതപഥം’ 26ന്

ഗോകുലം ഗോപാലന് മലബാറിന്റെ സ്‌നേഹാദരം

കോഴിക്കോട്: കേരളത്തിന്റെ കലാ-കായിക സാംസ്‌കാരിക സാമൂഹിക വ്യവസായ മേഖലകളിലെ നിറസാന്നിധ്യമായ ഗോകുലം ഗോപാലന് മലബാറിന്റെ സ്‌നേഹാദരം.മലബാറിലെ പൗരാവലിയും ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷനും സംയുക്തമായി ‘സുകൃതപഥം’ എന്ന പേരില്‍ 26 ന് കോഴിക്കോട് സ്വപ്നനഗരിയില്‍ (കാലിക്കറ്റ് ട്രേഡ് സെന്ററില്‍) നടക്കുന്ന സ്‌നേഹാദരവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
എണ്‍പതിന്റെ നിറവിലും തന്റെ കര്‍മ്മമണ്ഡലത്തില്‍ അമ്പത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ് ഗോകുലം ഗോപാലന്‍. കൈവെച്ച മേഖലകളിലെല്ലാം വിജയകിരീടമണിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ നിലയില്‍ നിന്നും വിജയങ്ങളുടെ ഉന്നത സോപാനങ്ങളിലേക്കു എത്തിച്ചേര്‍ന്നിട്ടും സ്‌നേഹവും ലാളിത്യവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമാണ്.

ഇതിനോടനുബന്ധിച്ച് ഗോകുലം ഗോപാലന്‍ കൈവെച്ച വിവിധ ബിസിനസ്സ് മേഖലകളെപ്പറ്റി യുവതലമുറയ്ക്ക് സമഗ്രമായി പഠനവിഷയമാക്കിക്കൊണ്ട് ഒരു ബിസിനസ്സ് കോണ്‍ക്ലേവ് രണ്ട് ദിവസങ്ങളിലായി (25, 26) സംഘടിപ്പിക്കും. കോണ്‍ക്ലേവില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, ശശി തരൂര്‍ എം.പി, അമിതാഭ് കാന്ത് ഐഎഎസ്, സ്‌പോര്‍ട്‌സ്, സിനിമാ, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. 25ന് വൈകുന്നേരം 6 മണിക്ക് സൗഹൃദസംഗമവും, ഡിന്നര്‍ വിത്ത് ഗോപാലേട്ടന്‍ എന്ന ചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തും.

26ന് വൈകുന്നേരം 6 മണിക്ക് സ്വപ്നനഗരിയില്‍ നടക്കുന്ന ആദരസന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മറ്റു കേന്ദ്രമന്ത്രിമാര്‍, മേയര്‍, എം.എ യൂസഫലി, മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ എ.കെ. പ്രശാന്ത് രവീന്ദ്രന്‍ പൊയിലൂര്‍, സി. ഇ. ചാക്കുണ്ണി, മനോജ്കുമാര്‍.പി എന്നിവര്‍ പങ്കെടുത്തു.

 

 

‘സുകൃതപഥം’ 26ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *